ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം; പ്രതിഷേധിച്ച് ശിവസേന തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തും

harthal

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതില്‍ പ്രതിഷേധിച്ച് ശിവസേന തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴത്തേതുപോലെ തുടരണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്.

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സുപ്രീംകോടതിയില്‍ ശിവസേന പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആര്‍എസ്എസ് സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത് അവര്‍ക്ക് രാഷ്ട്രീയമായ മറ്റ് അജണ്ടകളുള്ളതുകൊണ്ടാണെന്നും ശിവസേന ആരോപണം ഉന്നയിച്ചു.

Top