കോണ്‍ഗ്രസ് മരണങ്ങള്‍ ആഘോഷിക്കുകയാണെന്ന് ശിവരാജ് സിങ് ചൗഹാന്‍

sivaraj-singh

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ വിവാദ പ്രസ്താവനയില്‍ മൗനം പാലിച്ചതിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. കോണ്‍ഗ്രസ് മരണങ്ങള്‍ ആഘോഷിക്കുകയാണെന്നും സോണിയാ ഗാന്ധി ധൃതരാഷ്ട്രരെ പോലെ അന്ധയാണെന്നും ശിവരാജ് സിംഗ് ചൗഹാന്‍ വിമര്‍ശിച്ചു.

യുദ്ധസമാനമായ സാഹചര്യത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്നതിന് പകരം കമല്‍നാഥ് അരാജകത്വങ്ങള്‍ സൃഷ്ടിക്കുകയാണ്. അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന സോണിയാ ഗാന്ധി അംഗീകരിക്കുന്നുണ്ടോ. ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് കണ്ടില്ലെന്ന് നടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും രോഗമുക്തി നിരക്ക് ഉയര്‍ന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.2 ശതമാനത്തിലെത്തിയെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

 

Top