shivraj singh chauhan statement

ഭോപ്പാല്‍: പാക്കിസ്ഥാനെ തിരിച്ചടിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെഞ്ചളവ് 56ല്‍ നിന്ന് 100 ഇഞ്ചായി വര്‍ധിച്ചെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍.

പാക് അധീന കാശ്മീരില്‍ മിന്നലാക്രമണം നടത്തിയ സൈന്യത്തോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. മോദിയെ അഭിനന്ദിക്കുന്നു.

പാക്കിസ്ഥാനെതിരായ സൈനിക നടപടിയിലൂടെ മോദിയുടെ നെഞ്ചളവ് വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

ഇന്ത്യ ഇപ്പോള്‍ വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. നമ്മുടെ വളര്‍ച്ചാ നിരക്ക് ചൈനയേക്കാള്‍ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Top