ലോക്സഭാ തെരെഞ്ഞെടുപ്പ് കഴിയുന്നതുവരെ ശിവരാജ് കുമാറിന്റെ സിനിമകളും പരസ്യങ്ങളും നിരോധിക്കണം;ബിജെപി

പ്രചാരണ കാലത്ത് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് ജനങ്ങളില്‍ സ്വാധീനമുണ്ടാക്കും അതിനാല്‍ ലോക്സഭാ തെരെഞ്ഞെടുപ്പ് കഴിയുന്നതുവരെ കന്നട നടന്‍ ശിവരാജ് കുമാറിന്റെ സിനിമകളും പരസ്യങ്ങളും നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി. ശിവരാജ് കുമാറിന്റെ ഭാര്യ ഗീത ശിവകുമാര്‍ കര്‍ണാടകയിലെ ശിമോഗയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് മത്സരിക്കുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ ഒബിസി മോര്‍ച്ച സിനിമകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ശിമോഗയില്‍ മാര്‍ച്ച് 20ന് സംഘടിപ്പിച്ച ഗീത ശിവകുമാറിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ ശിവരാജ് കുമാര്‍ പങ്കെടുത്തിരുന്നു.

ഇതോടെയാണ് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രഘു കൗടില്യ ശിവരാജ്കുമാറുമായി ബന്ധപ്പെട്ട സിനിമകളും പരസ്യങ്ങളും നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ചത്.പങ്കാളി ഗീതയുടെയും മറ്റു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ താരം പങ്കെടുക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് ജനങ്ങളില്‍ സ്വാധീനമുണ്ടാക്കുമെന്നുമാണ് ബിജെപി ഉന്നയിക്കുന്നത്.

Top