ശിവശങ്കര്‍ കാര്‍ഡിയാക് ഐസിയുവില്‍; കസ്റ്റംസ് മടങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രവേശിപ്പിച്ച തിരുവനന്തപുരം കരമന പിആര്‍എസ് ആശുപത്രിയില്‍ നിന്നും കസ്റ്റംസ് മടങ്ങി. ശിവശങ്കറിന്റെ എംആര്‍ഐ സ്‌കാനിംഗ് പൂര്‍ത്തിയായി. നാളെ ആന്‍ജിയോഗ്രാം നടത്തുമെന്നാണ് വിവരം. ശിവശങ്കറിന്റെ ആരോഗ്യാവസ്ഥ അറിയിക്കണമെന്ന് ഡോക്ടര്‍മാരോട് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കാര്‍ഡിയാക് ഐസിയുവിലാണ് ശിവശങ്കര്‍ നിലവിലുള്ളത്. രക്തസമ്മര്‍ദം കൂടിയെന്നും ഇസിജിയിലും നേരിയ വ്യത്യാസമുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ശിവശങ്കറിനെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കസ്റ്റംസ് അധികൃതര്‍ മാറ്റാന്‍ ഒരുങ്ങിയിരുന്നുവെന്നും വിവരം.

Top