shivasena against bjp candidate

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശിനെതിരെ വിമര്‍ശനവുമായി ശിവസേന രംഗത്ത്.

ബീഫ് വിഷയത്തില്‍ ബിജെപിക്ക് ഇരട്ടതാപ്പാണെന്നാണ് ശിവസേന മുഖപത്രം സാമ്‌നയില്‍ വിമര്‍ശനം. മലപ്പുറത്ത് ബീഫ് നിരോധനത്തെക്കുറിച്ച് മിണ്ടാന്‍ ധൈര്യമുണ്ടോ ? ഓരോ സംസ്ഥാനത്തും ബിജെപിക്ക് വ്യത്യസ്ത നിലപാടാണെന്നും മുഖപത്രത്തില്‍ പരിഹസിക്കുന്നു.

തന്നെ ജയിപ്പിച്ചാല്‍ ആവശ്യാനുസരണം മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കാമെന്ന് മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗുണമേന്‍മയുളള ബീഫ് കടകള്‍ തുടങ്ങാന്‍ മുന്‍കയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുബോഴാണ് പല സംസ്ഥാനങ്ങളിലും ബീഫ് നിരോധനം ഏര്‍പ്പെടുത്തിയത് പല സംസ്ഥാനങ്ങളിലും ചത്ത കാലികളുടെ മാംസം പോലും ഭക്ഷണമാക്കുന്നുണ്ട്. ബിഫ് നിരോധനത്തെ അനുകൂലിക്കുന്നയാള്‍ എന്ന പേരില്‍ തനിക്കാരും വോട്ടു ചെയ്യാതിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യര്‍ഥിച്ചിരുന്നു.

Top