മോദി തരംഗം അവസാനിച്ചു, രാഹുല്‍ രാജ്യത്തെ നയിക്കാന്‍ പ്രാപ്തനെന്ന് ശിവസേന

rahul gandhi

മുംബൈ: മോദി തരംഗം അവസാനിച്ചെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാന്‍ ഇപ്പോള്‍ പ്രാപ്തനാണെന്നും ശിവസേന എംപി സഞ്ജയ് റൗത്ത്.

സാമ്പത്തിക രംഗത്തെ തകര്‍ച്ചയുടെയും ജിഎസ്ടി പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ശിവസേന നേതാവിന്റെ പരാമര്‍ശം.

ചരക്കു സേവന നികുതിയുടെ നടപ്പാക്കലിനെതിരെ ഗുജറാത്തില്‍ ഉടലെടുത്തിരിക്കുന്ന ജനരോഷം സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടിയാകുമെന്നതിന്റെ സൂചനയാണ്. രാഹുല്‍ രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണ്. അദ്ദേഹത്തെ പപ്പു എന്നു വിളിക്കുന്നതു തെറ്റാണ്. ജനങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി. അവര്‍ക്ക് ഏതു നേതാവിനെയും പപ്പുവാക്കാന്‍ കഴിയും- രാഹുല്‍ ഗാന്ധിയെ എതിരാളികള്‍ കളിയാക്കുന്ന പേരിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി റൗത്ത് പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ മുന്നണിയില്‍ ശിവസേന അംഗമാണെങ്കിലും ബിജെപി നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് പാര്‍ട്ടി ഉയര്‍ത്തുന്നത്. പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെ ഈയടുത്തായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശിത വിമര്‍ശകനാണ്.

Top