കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം : കേരള സര്‍വ്വകലാശാലയുടെ ഉത്തരക്കടലാസുകള്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. ഉത്തരക്കടലാസുകള്‍ ചോര്‍ന്നത് കേരള സര്‍വ്വലാശാലയുടെ കേന്ദ്രീകൃത മൂല്യനിര്‍ണ ക്യാമ്പില്‍ നിന്നാണെന്നാണ് വിവരം. കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

2016, 2017, 2018 വര്‍ഷത്തെ 45 ഉത്തരകടലാസുകള്‍ ചോര്‍ന്നുവെന്ന് രജിസ്ട്രാര്‍ പരാതിയില്‍ പറയുന്നു. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിന്റെ അന്വേഷണത്തിനിടെയാണ് മുഖ്യപ്രതികളിലൊരാളായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്.

Top