ആലുവ മണപ്പുറത്ത് ശിവരാത്രി ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു

കൊച്ചി : ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആലുവ മണപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ പുരോഗമിക്കുന്നു. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകളില്‍ ഇതിനോടകം പതിനായിരത്തിലധികം പേര്‍ പങ്കെടുത്തു. ഇന്ന് ഉച്ച വരെ ചടങ്ങുകള്‍ നീണ്ടുനില്‍ക്കും.

നിരവധിയാളുകളാണ് ബലിതർപ്പണത്തിനായി ആലുവ മണപ്പുറത്തെത്തിയിരിക്കുന്നത്. 178 ബലിത്തറകളാണ് ഇത്തവണ തിരുവതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ശിവക്ഷേത്രത്തിന് മറുകരയിലെ അദ്ദ്വൈതാശ്രമത്തിൽ ഒരേ സമയം നാലായിരം പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യങ്ങളുണ്ട്.

Top