ശിവന്‍കുട്ടി രാജി വെയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി സഭയില്‍

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി രാജി വെയ്ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കണ്ടിട്ടില്ല, പേരെടുത്ത് പറഞ്ഞിട്ടുമില്ല. സഭയുടെ പ്രിവിലേജ് നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്നും വിധിക്ക് അനുസരിച്ചുള്ള സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ടി. തോമസ് നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കേസ് പിന്‍വലിക്കാനുള്ള അവകാശമുണ്ടോ ഇല്ലയോ എന്നതാണു വിഷയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയിലെ അപ്പീലാണു സുപ്രീംകോടതി തള്ളിയത്. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമോ അസാധാരണമോ അല്ല. സര്‍ക്കാരിന്റെ ഭാഗത്തു വീഴ്ചയില്ലെന്നും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Top