മുനീറിനെതിരെ ശിവൻകുട്ടി; സി എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ

തിരുവനന്തപുരം: എം കെ മുനീറിന്‍റെ പരമാര്‍ശത്തിനെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. ലിംഗ സമത്വം സംബന്ധിച്ച പരമാര്‍ശത്തിനെതിരെയാണ് വിമർശനം. കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ല. സി എച്ചിന്‍റെ മകനിൽ നിന്നും ഇത്തരം നിരുത്തരവാദപരവും സമൂഹ വിരുദ്ധവുമായ പ്രസ്താവന പ്രതീക്ഷിച്ചില്ല. സി എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ. ലീഗ് നേതൃത്വം മുനീറിന്‍റെ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു

മുനീറിനെതിരെ കടുത്ത വിമര്‍ശനവുമായി ഡിവൈെഫ്ഐയും രംഗത്തെത്തി. മുനീറിൻ്റെ പ്രസ്താവന സാക്ഷര കേരളത്തിന് അപമാനമാണ്. നവോത്ഥാന പരിഷ്കരണങ്ങൾ ലീഗ് അംഗീകരിക്കുന്നില്ല. പ്രസ്താവന പിൻവലിച്ച് മുനീർ മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരിധരിക്കുമോയെന്നാണ് എം കെ മുനീർ ചോദിച്ചത്. ലിംഗസമത്വമെന്ന പേരിൽ സ്കൂളുകളിൽ മതനിഷേധത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുനീർ പറഞ്ഞു.

Top