അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശിവന്‍ കുട്ടി നിര്‍വഹിച്ചു

തിരുവനന്തപുരം: 2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി നിര്‍വഹിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് എച്ച്എസ്എസ് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വെച്ചായിരുന്നു ഉദ്ഘാടനം.

രണ്ട്, നാല്, ആറ്, എട്ട്, പത്ത്, ക്ലാസുകളിലെ പാഠപുസ്തകങ്ങളിലെ വിതരണമാണ് ഇപ്പോള്‍ നടന്നത്. ബാക്കി ക്ലാസുകളിലെ പാഠപുസ്തങ്ങള്‍ മെയ് മാസം ആരംഭത്തില്‍ തന്നെ വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയുടെ വീഡിയോ മന്ത്രി ശിവന്‍ കുട്ടി ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘അധ്യയന വര്‍ഷം അവസാനിക്കും മുമ്പ് അടുത്ത അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്നു..കേരളത്തില്‍ ഇത് ചരിത്രം. ഇനി ഫോട്ടോ സ്റ്റാറ്റ് എടുക്കാന്‍ ഓടണ്ട അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകം റെഡി.’…എന്ന കുറിപ്പുകളോടെയാണ് പ്രഖ്യാപനം നടത്തിയത്.

Top