വേലൈക്കാരന് ശേഷം സയന്‍സ് ഫിക്ഷനുമായി ശിവകാര്‍ത്തികേയന്‍

shivakarthikeyan

വേലൈക്കാരന് ശേഷം ശിവകാര്‍ത്തികേയന്റെ അടുത്ത ചിത്രം ഒരു സയന്‍സ് ഫിക്ഷനായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സംവിധായകന്‍ രവികുമാര്‍ ഒരുക്കുന്ന ചിത്രത്തിലായിരിക്കും ശിവകാര്‍ത്തികേയന്‍ നായകനാകുന്നത്. രവികുമാറുമായി സയന്‍സ് ഫിക്ഷന്‍ ചിത്രം ചെയ്യുന്നുണ്ടെന്ന് താരം തന്നെയാണ് പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ പേരോ സഹതാരങ്ങളെ കുറിച്ചോ ഉള്ള കാര്യങ്ങള്‍ ഇതു വരെയും പുറത്തു വിട്ടിട്ടില്ല.

മറ്റ് സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കം എല്ലാവിധ പ്രേക്ഷകര്‍ക്കും കാണാവുന്ന ചിത്രമായിരിക്കും ഇതെന്ന് താരം പറഞ്ഞു. നയന്‍താര, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം ശിവകാര്‍ത്തികേയന്‍ അഭിനയിച്ച വേലൈക്കാരനാണ് അദ്ദേഹത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.Related posts

Back to top