ശിവകാര്‍ത്തികേയന്‍ ചിത്രം ‘സീമ രാജാ’യുടെ കേരള തീയേറ്റര്‍ ലിസ്റ്റ്

seemaraja

വേലൈക്കാരനു ശേഷം ശിവകാര്‍ത്തികേയന്‍ നായകനാവുന്ന സീമ രാജാ ചിത്രത്തിന്റ കേരള തീയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. സമന്ത അക്കിനേനിയാണ് ശിവകാര്‍ത്തികേയന്റെ നായികയാവുന്നത്. ആദ്യമായി സമന്ത ശിവകാര്‍ത്തികേയന്‍ ജോഡി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് സീമ രാജയ്ക്ക്.

ചിത്രത്തിന്റെ നിര്‍മാതാക്കളായ 24 എഎം സ്റ്റുഡിയോസ് തന്നെയാണ് റിലീസിങ് തീയ്യതി ട്വിറ്ററിലൂടെ അറിയിച്ചത്. വരുത്തപടാത വാലിബര്‍ സംഘം ഫെയിം പൊന്‍ റാം ആണ് സീമ രാജയുടെ സംവിധായകന്‍. ഡി ഇമ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രം ഒരു കോമഡി എന്റര്‍ടൈനര്‍ ആണ്.

നെപ്പോളിയന്‍, സിമ്രാന്‍, സൂരി, യോഗി ബാബു, മനോബാല, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷാദ്യം ഇറങ്ങിയ സീമ രാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പ്രേക്ഷകരില്‍ നിന്നും വളരെ നല്ല പ്രതികരണമായിരുന്നു ലഭിച്ചത്.

എം രാജേഷ് സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിലായിരിക്കും സീമ രാജയ്ക്ക് ശേഷം ശിവകാര്‍ത്തികേയന്‍ അഭിനയിക്കുക.

Top