4 വര്‍ഷമായി തങ്ങളിരുവരും അന്യോന്യം സഹിക്കാന്‍ തുടങ്ങിയിട്ട് – ശിവദാ

സുസുധി വാത്മീകം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ശിവദ. ഇപ്പോള്‍ താരത്തിന്റെ നാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വാര്‍ത്തയുമായാണ് ശിവദ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. അഭിനേതാവായ മുരളീകൃഷ്ണനാണ് താരത്തിന്റെ ജീവിതപങ്കാളി.

4 വര്‍ഷമായി തങ്ങളിരുവരും അന്യോന്യം സഹിക്കാന്‍ തുടങ്ങിയിട്ട്. ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസ നേരുന്നുവെന്നും ശിവദ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒപ്പം ഭര്‍ത്താവിനൊപ്പമുള്ള ചിത്രവും ശിവദ പങ്കുവച്ചിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ താരത്തിന് വിവാഹ വാര്‍ഷിക ആശംസ നേരുകയും ചെയ്തു.

ശിവദ ഒടുവില്‍ അഭിനയിച്ച ചിത്രം മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിലാണ്.

Top