ശിവദയ്ക്ക് പെണ്‍കുഞ്ഞ്; സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം

പെണ്‍കുഞ്ഞു പിറന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് നടി ശിവദ. തിരുവോണ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷവാര്‍ത്ത പങ്കുവെച്ചത്.

‘ഇത്രയും നാള്‍ ഞാന്‍ എവിടെയായിരുന്നു എന്നു ചോദിച്ചുകൊണ്ടിരുന്ന എല്ലാ സുഹൃത്തുക്കള്‍ക്കുമായി. ഇതാ ആ വാര്‍ത്ത. ജൂലൈ 20ന് ഞങ്ങള്‍ക്കൊരു കുഞ്ഞു രാജകുമാരി അതിഥിയായി എത്തിയിരിക്കുന്നു. അരുന്ധതി എന്നാണ് അവളുടെ പേരെന്നും ചിത്രം പങ്കുവെച്ച് ശിവദ കുറിച്ചു. കുറച്ച് മാസങ്ങളായി ശിവദ സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. അതിന്റെ കാരണം കൂടി വ്യക്തമാക്കിയാണ് കുഞ്ഞിന്റെ വാര്‍ത്ത പങ്കുവച്ചത്.

കേരള കഫേ എന്ന ചിത്രത്തില്‍ മുഖം കാണിച്ചായിരുന്നു ശിവദ സിനിമയിലെത്തിയത്. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തില്‍ നായികയായെത്തി. തമിഴിലും മലയാളത്തിലുമായി ശിവദ പത്തോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ സു സുധി വാത്മീകമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് അവസാനം വേഷമിട്ട മലയാള ചിത്രം. തമിഴില്‍ മൂന്ന് സിനിമകള്‍ അണിയറയിലാണ്.

Top