വിന്റർ ഒളിമ്പിക്സ് 2018 ; യോഗ്യത നേടി ഇന്ത്യൻ താരം ശിവ കേശവന്‍

ന്യൂഡൽഹി : 2018 വിന്റര്‍ ഒളിമ്പിക്സിന് ഇന്ത്യൻ താരം ശിവ കേശവന്‍ യോഗ്യത നേടി.

ഇത് ആറാം തവണയാണ് വിന്റർ ഒളിമ്പിക്സിന് ശിവ കേശവന്‍ യോഗ്യത നേടുന്നത്.

ലൂജ് എന്ന മത്സരയിനത്തിലാണ് ശിവ കേശവന്‍ മത്സരിക്കുന്നത്. ഓസ്ട്രിയയില്‍ നടക്കുന്ന ലൂജ് ലോകകപ്പിലെ മികച്ച പ്രകടനമാണ് ശിവ കേശവന്റെ യോഗ്യതയ്ക്ക് സഹായകമായത്.

മൂന്ന് തവണ ഏഷ്യന്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ താരമാണ് ശിവ കേശവന്‍.

ലൂജ് ലോകകപ്പില്‍ ശിവ കേശവന്‍ 23ാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. 57 മത്സരാര്‍ത്ഥികള്‍ ലൂജ് ലോകകപ്പില്‍ പങ്കെടുത്തിരുന്നു.

യോഗ്യത നേടിയെങ്കിലും അഞ്ച് റേസുകളില്‍ കൂടി ശിവ കേശവന്‍ പങ്കെടുക്കേണ്ടതുണ്ട്.

Top