സല്‍മാന്‍ ഖാന്റെ പ്രധാന അംഗരക്ഷകന്‍ ഷേറ ശിവസേനയില്‍

മുംബൈ : ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ് പ്രധാന അംഗരക്ഷകനായ ഷേറ എന്നറിയപ്പെടുന്ന ഗുര്‍മീത് സിങ് ശിവസേനയില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെ, യുവസേന പ്രസിഡന്റ് ആദിത്യ താക്കറെ എന്നിവര്‍ അംഗത്വ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ആദിത്യ താക്കറെയോടൊപ്പം കാവി നിറത്തിലുള്ള ഷാള്‍ പുതച്ച് കൈയില്‍ വാളുമായി നില്‍ക്കുന്ന ഷേറയുടെ ചിത്രം ശിവസേനയുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

നേരത്തെ നടന്‍ സഞ്ജയ് ദത്ത് ആദിത്യ താക്കറെയ്ക്ക് പിന്തുണ അറിയിക്കുകയും അദ്ദേഹം തന്റെ അനുജനാണ് എന്ന് പറയുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ 21 ന് ആണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍.

Top