സവര്‍ക്കറെ അംഗീകരിക്കാത്തവരെ പരസ്യമായി മര്‍ദ്ദിക്കണമെന്ന് ഉദ്ധവ് താക്കറെ

മുംബൈ: വീര സവര്‍ക്കറിന്റെ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കാത്തവരെ പരസ്യമായി മര്‍ദ്ദിക്കണമെന്ന ആഹ്വാനവുമായി ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ.

ഇന്ത്യയുടെ സ്വാതന്ത്യത്തിന് വേണ്ടി അദ്ദേഹം കടന്നുപോയ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ അംഗീകരിക്കാത്തവര്‍ തിരിച്ചറിയുന്നില്ലെന്നും രാഹുല്‍ ഗാന്ധിയും മുമ്പ് സവര്‍ക്കറെ അപമാനിച്ചിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

ഡല്‍ഹി സര്‍വ്വകലാശാലയുടെ നോര്‍ത്ത് ക്യാമ്പസില്‍ എബിവിപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച സവര്‍ക്കറുടെ പ്രതിമയില്‍ എന്‍ എസ് യു നേതാക്കള്‍ ചെരുപ്പ് മാല ഇടുകയും കറുത്ത ചായമടിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രസ്താവന.

Top