ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആശുപത്രിയില്‍

മുംബൈ: ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

എന്‍.സിപിയുമായി ചേര്‍ന്ന് ശിവസേന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മുതിര്‍ന്ന നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്.ശിവസേനാ മുഖപത്രമായ സാംനയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ കൂടിയാണ് റാവത്ത്.

തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഡോ. ജലീല്‍ പാര്‍ക്കറുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് ചികിത്സ നല്‍കി വരികയാണെന്ന് അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു. അദ്ദേഹത്തിന് നാളെ ആശുപത്രി വിടാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരനും എം.എല്‍.എയുമായ സുനില്‍ റാവത്ത് പറഞ്ഞു.

Top