മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാനെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് ശിവ സേനയുടെ പ്രഖ്യാപനം. അസിഷ്ണുതയുടെ പേരില്‍ ആമിര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് ശിവ സേനയുടെ ഈ പ്രഖ്യാപനം.
ഇന്ത്യയില്‍ ജീവിക്കുന്നവരാരും ഇന്ത്യയ്‌ക്കെതിരെ പ്രതികരിക്കാന്‍ മുതിരരുത്. അതിനുള്ള താക്കീതാകണം ആമിറിന് നല്‍കുന്ന അടി എന്നാണ് ശിവ സേന പറയുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ആമിറിന് ഒരുക്കിയിരിക്കുന്നത്.
ഇപ്പോള്‍ ആമിര്‍ ദംഗലിന്റെ ചിത്രീകരണത്തിലാണ്. അദ്ദേഹം താമസിക്കുന്ന ഹോട്ടലിന് മുമ്പില്‍ ശിവ സേന പ്രവര്‍ത്തകര്‍ തടിച്ച് കൂടി പ്രതിഷേധിക്കുകയും പോസ്റ്ററുകള്‍ വലിച്ചു കീറുകയും ചെയ്തിരുന്നു.