ഒടുവില്‍ പച്ചക്കൊടി ; മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യ സർക്കാർ ഉടൻ

മുംബൈ : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം സംബന്ധിച്ച കോൺഗ്രസ് – എൻസിപി ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നും വ്യാഴാഴ്ച ചർച്ച തുടരുമെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാൻ അറിയിച്ചു. സംസ്ഥാനത്ത് സുസ്ഥിരമായ സർക്കാർ ഉടൻ അധികാരത്തിൽ വരുമെന്ന് എൻസിപി-കോൺഗ്രസ് യോഗത്തിന് ശേഷം നേതാക്കൾ പറഞ്ഞു.

കോൺഗ്രസ്,ശിവസേന സഖ്യത്തിൽ മുന്നോട്ട് പോകുമെന്ന് എൻസിപി വ്യക്തമാക്കി. സർക്കാർ രൂപീകരണ സന്നദ്ധതയറിയിച്ച് രണ്ട് ദിവസത്തിനുള്ളിൽ ഗവര്‍ണര്‍ക്ക് കത്ത് നൽകും.

മുഖ്യമന്ത്രിപദം ശിവസേനയും എൻസിപിയും പങ്കിടുന്ന ഫോർമുലയാണ് ചർച്ചയിലുള്ളത്. ആദ്യ ഊഴത്തിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകും. ധാരണപ്രകാരം രണ്ടു ഉപമുഖ്യമന്ത്രിമാരിൽ ഒരാൾ കോൺഗ്രസിൽ നിന്നാവും. വിരുദ്ധ ധ്രുവങ്ങളിലായിരുന്ന മൂന്നു രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള ഏകോപനത്തിന് സമിതി രൂപീകരിക്കും.

എൻസിപി നേതാവ് ശരദ് പവാർ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്ക് കോൺഗ്രസ് മുൻകയ്യെടുത്തത്. കൂടിക്കാഴ്ചയിൽ, അടുത്ത തവണ പവാറിന് രാഷ്ട്രപതി പദം വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

അതിനിടെ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ 17 ഓളം ശിവസേന എംഎല്‍എമാര്‍ രംഗത്തെത്തി. അതേ സമയം സഖ്യ സർക്കാരിൽ മുഖ്യമന്ത്രി സ്ഥാനം ശിവസേനക്കെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയായിരുന്നു സേന-ബിജെപി സഖ്യത്തില്‍ വിള്ളലുണ്ടായത്.

Top