Shiv Sena leader Uddhav Thackeray and Maharashtra Chief Minister Challenging

മുംബൈ: ശിവസേന നേതാവ് ഉദ്ദവ് താക്കറെയെ വെല്ലുവിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്ത്.
ഉദ്ദവ് താക്കറെ സ്വത്ത് വെളിപ്പെടുത്താന്‍ തയാറാകുമോ എന്നാണ് ഫഡ്‌നാവിസിന്റെ വെല്ലുവിളി.

ഉദ്ദവ് സാഹിബ് സ്വത്ത് വെളിപ്പെടുത്താന്‍ തയാറാകുമോ..?. കഴിഞ്ഞ 25 വര്‍ഷമായി ഞാന്‍ രാഷ്ട്രീയത്തിലുണ്ടെങ്കിലും സ്വത്ത് വര്‍ധിച്ചിട്ടില്ല.

സേനയ്ക്ക് ഒരു ലക്ഷ്യം മാത്രമാണുള്ളത്. മറാത്തികളുടെ പേരില്‍ പോരടിച്ച് സമ്പത്ത് വര്‍ധിപ്പിക്കുക എന്നതാണത്. ചില്ലുകൊട്ടാരങ്ങളില്‍ താമസിക്കുന്നവര്‍ ഒരിക്കലും മറ്റുള്ളവരുടെ ചില്ലുകൊട്ടാരങ്ങളിലേക്ക് കല്ലെറിയാറില്ല. നാഗ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ ബിജെപിയുമായി ദീര്‍ഘകാലമായുള്ള ബന്ധം ശിവസേന ഉപേക്ഷിച്ചിരുന്നു. ബിഎംസി തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും വെവ്വേറെയാണ് മത്സരിക്കുന്നത്.

Top