ശിവസേനയുടെ യുവനേതാവ് വെടിയേറ്റ് മരിച്ചു; സംഭവം പഞ്ചാബില്‍

shot dead

ചണ്ഡിഗഡ്: ശിവസേനയുടെ യുവനേതാവ് പഞ്ചാബില്‍ വെടിയേറ്റ് മരിച്ചു. അജയ് താക്കൂര്‍ (25)ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം പുരാന ശാല ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ബസ് സ്റ്റാഡില്‍ നില്‍ക്കുകയായിരുന്ന അജയ്ക്കു നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റ ഉടന്‍ തന്നെ നാട്ടുകാര്‍ അജയ് താക്കൂറിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ‘സംഭവത്തിനു പിന്നില്‍ തീവ്രവാദമോ അത്തരത്തിലുള്ള മറ്റ് ലക്ഷ്യങ്ങളോ ഒന്നുമില്ല. പ്രതികള്‍ക്ക് അജയ് താക്കൂറുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് അന്വേഷണത്തില്‍ കണ്ടെത്താനായത്,’ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്വര്‍ന്ദീപ് സിംഗ് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ഉന്നത വ്യക്തികളാണെന്നും എന്നാല്‍ ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top