നരേന്ദ്ര മോദിയെ പ്രശംസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്ത്. നരേന്ദ്ര മോദി രാജ്യത്തെ പ്രമുഖ നേതാവാണെന്നും ബി.ജെ.പിയുടെ വിജയത്തിന് പിന്നില്‍ അദ്ദേഹമാണെന്നും റാവത്ത് പറഞ്ഞു.

കഴിഞ്ഞ ഏഴ് വര്‍ഷമായുണ്ടായ എല്ലാ നേട്ടങ്ങള്‍ക്കും ബിജെപി നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുകയാണെന്നും നിലവില്‍ രാജ്യത്തെയും ബിജെപിയിലെയും ഏറ്റവും വലിയ നേതാവാണ് അദ്ദേഹമെന്നും റാവത്ത് പറഞ്ഞു. പ്രധാനമന്ത്രിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് റാവത്തിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ മാറ്റങ്ങളുണ്ടാവുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

Top