ബിജെപിക്കെതിരെ പരസ്യ പ്രസ്താവനയുമായി ശിവസേന മുഖപത്രം

മുംബൈ: ബിജെപിക്കെതിരെ പരസ്യം പ്രസ്താവനയുമായി ശിവസേന രംഗത്ത്. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ബന്ധം പരാമര്‍ശിച്ചാണ് ശിവസേന കേന്ദ്രസര്‍ക്കാറിനെ കടന്നാക്രമിക്കുന്നത്. ശിവസേന മുഖപത്രമായ സാമ്നയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് കേന്ദ്രത്തിനെതിരെ ശിവസേന രൂക്ഷമായി പ്രതികരിച്ചത്. കേന്ദ്രസര്‍ക്കാറും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വിശദീകരിക്കുമ്പോൾ ഇത്തരത്തിലാണ് കാര്യങ്ങള്‍ എങ്കില്‍ അധികം സമയമെടുക്കാതെ നമ്മുടെ രാജ്യത്തില്‍ നിന്നും സോവിയറ്റ് യൂണിയനില്‍ എന്ന പോലെ സംസ്ഥാനങ്ങള്‍ വിട്ടുപോകും എന്നും ശിവസേന പറഞ്ഞു.

അതേസമയം മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന ബിജെപി നേതാവിന്‍റെ പ്രസ്താവനയും മുഖപ്രസംഗത്തില്‍ വിഷയമാകുന്നു. ബി.ജെ.പി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്കെതിരെ എന്തിനാണ് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും മുഖപ്രസംഗം ചോദിക്കുന്നു.

Top