ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്

Shiv sena against BJP

മുംബൈ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍.

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണു നടപടിയെന്നാണു സൂചന.

ശക്തമായ ബിജെപി വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന പട്ടേല്‍ സമര നേതാവ് ഹാര്‍ദിക് പട്ടേലിന് ശിവസേന നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണു പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിച്ചത്.

കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും ശിവസേന മത്സരിച്ചിരുന്നെങ്കിലും സീറ്റ് നേടാന്‍ കഴിഞ്ഞിരുന്നില്ല.

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ശിവസേനയുടെ നിലപാട് ഉദ്ധവ് താക്കറെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ബിജെപിയുമായി മുന്നണി ബന്ധത്തിലാണെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ നിലപാടുകളില്‍ ബിജെപിയെ വിമര്‍ശിക്കാന്‍ ശിവസേന മടിക്കാറില്ല.

Top