Shiv Sena blasts Pawar for backing Aamir Khan

മുംബൈ: അസഹിഷ്ണതയുടെ പേരില്‍ ആമീര്‍ ഖാന്‍ നടത്തിയ പ്രസ്താവനയെ പിന്തുണച്ച എന്‍.സി.പി നേതാവ് ശരത് പവാറിനെതിരെ ശിവസേന രംഗത്തെത്തി. ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ മുഖപ്രസംഗത്തിലാണ് പവാറിനെതിരെ എഴുതിയിരിക്കുന്നത്.

അസഹിഷ്ണത എന്നതുകൊണ്ട് ശരത് പവാര്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. ആഹാരവും പാര്‍പ്പിടവും നല്‍കുന്ന രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമാണോ നിങ്ങള്‍ ഇത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

പവാര്‍ അദ്ദേഹത്തിന്റെ വയസ്സിന്റെയും കാര്യവിവരത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതാവും ഉത്തമം. മുതിര്‍ന്നൊരു രാഷ്ട്രീയക്കാരനായ പവാര്‍ ഇങ്ങനെ സംസാരിക്കുന്നതില്‍ അതിശയം തോന്നുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ന്യൂഡല്‍ഹിയില്‍ രാം നാഥ് ഗോയങ്ക മാദ്ധ്യമ പുരസ്‌കാര ചടങ്ങിനിടെ നടന്ന അഭിമുഖത്തില്‍ സംസാരിയ്ക്കവേ ഇന്ത്യയില്‍ അസഹിഷ്ണുത ഭീതിദമായിരിയ്ക്കുകയാണെന്നും ഒരു ഘട്ടത്തില്‍ രാജ്യം വിടുന്ന കാര്യം പോലും ഭാര്യ തന്നോട് ആലോചിച്ചെന്നും ആമിര്‍ ഖാന്‍ പറഞ്ഞിത്. ഇത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. രാജ്യത്തെ വിവിധ മേഘലകളില്‍ നിന്നുള്ളവര്‍ ആമിറിനെ വിമര്‍ശിച്ചും പിന്തുണച്ചും രംഗത്ത് വന്നിരുന്നു.

Top