Shiv Sena backs MP Ravindra Gaikwad, plans privilege motion in Parliament against airlines banning him

ന്യൂഡല്‍ഹി: എംപി രവീന്ദ്ര ഗെയ്ക്‌വാദിനെ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കിയ എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ ശിവസേന. വിമാനക്കമ്പനിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് കൊടുക്കുമെന്ന് അവര്‍ അറിയിച്ചു.

ഗെയ്ക്‌വാദിന്റെ മണ്ഡലമായ മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ സേന ആഹ്വാനം ചെയ്തിരിക്കുകയാണ്. കൂടാതെ എംപിക്ക് പിന്തുണയുമായി പ്രവര്‍ത്തകര്‍ ഒമേര്‍ഗയില്‍ ഒരു ബൈക്ക് റാലിയും സംഘടിപ്പിച്ചിരുന്നു.

സംഭവത്തിനു ശേഷം രവീന്ദ്ര ഗെയ്ക്‌വാദ് രഹസ്യകേന്ദ്രത്തിലാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.എന്നാല്‍ ബുധനാഴ്ച താന്‍ പാര്‍ലമെന്റിലെത്തുമെന്ന് എം.പി ഫോണിലൂടെ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം എവിടെയാണെന്ന വിവരം വ്യക്തമാക്കിയിട്ടില്ല.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എയര്‍ ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജരെ എംപി ചെരുപ്പുകൊണ്ടു മര്‍ദിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. വിമാനയാത്രയില്‍ ബിസിനസ് ക്ലാസിനു പകരം എക്കണോമി ക്ലാസില്‍ ഇരുത്തിയതാണ് ഗെയ്ക് വാദിനെ ചൊടിപ്പിച്ചത്.

തുടര്‍ന്ന് എംപിക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. കൂടാതെ എഫ്‌ഐഎ അംഗത്വത്തിലുള്ള വിമാന സര്‍വീസുകളില്‍ നിന്നും എംപിയെ വിലക്കിയിരുന്നു.

Top