ഇനിയും രാമക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ ജനം ചെരുപ്പെടുത്ത് അടിക്കും: ശിവസേന വക്താവ്

ന്യൂഡല്‍ഹി: രാമക്ഷേത്ര വിഷയത്തില്‍ വീണ്ടും ബിജെപിയെ വിമര്‍ശിച്ച് ശിവസേന വക്താവ് സഞ്ജയ് റൗത്. 2014ല്‍ രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞുകൊണ്ടാണ് അധികാരത്തില്‍ കേറിയത്. എന്നാല്‍ പണി പൂര്‍ത്തിയായില്ല. ഇത്തവണയും തിരഞ്ഞെടുപ്പിന് രാമക്ഷേത്രം പണിയുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.അത് പാലിച്ചില്ലെങ്കില്‍ ജനം ചെരുപ്പെടുത്ത് അടിക്കുമെന്ന് ശിവസേന വക്താവ് പറഞ്ഞു.

പാര്‍ട്ടി അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രം സന്ദര്‍ശിക്കുകയും ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പറഞ്ഞതുമാണ്. അതിനാല്‍ത്തന്നെ ഇത്തവണ പണി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് സഞ്ജയ് റൗത് പറഞ്ഞു. ജനങ്ങള്‍ക്ക് തങ്ങളുടെ മേലുള്ള വിശ്വാസം തകര്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ശിവസേനയ്ക്കും ബി.ജെ.പിക്കും കൂടി 350 സീറ്റുണ്ട്. ക്ഷേത്രം പണിയാന്‍ ഇതില്‍ക്കൂടുതല്‍ എന്ത് വേണമെന്നും സഞ്ജയ് റൗത് ചോദിച്ചു.

Top