Shiv Sena 50th anniversary: BJP not invited for golden jubilee celebrations

മുംബൈ : ഞാറാഴ്ച നടക്കുന്ന ശിവസേനയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന് ബി.ജെ.പിക്ക് ക്ഷണമില്ല. പാര്‍ട്ടിക്ക് അകത്തു നടക്കുന്ന ആഘോഷങ്ങളായതിനാല്‍ ബി.ജെ.പിയെ ക്ഷണിച്ചിട്ടില്ല.

പാര്‍ട്ടി പ്രവര്‍ത്തര്‍ക്കായി നടത്തുന്ന ആഘോഷമാണ്. ഈയടുത്ത് അലഹബാദില്‍ ദേശീയ എക്‌സിക്യൂട്ടീവ് മീറ്റ് നടത്തിയപ്പോള്‍ ഒരു സഖ്യ കക്ഷികളെയും ബി.ജെ.പി ക്ഷണിച്ചിരുന്നില്ല, അതുപോലെ എല്ലാപാര്‍ട്ടികള്‍ക്കും അവരുടെ അംഗങ്ങള്‍ക്കായുള്ള ആഘോഷങ്ങളും, യോഗങ്ങളും ഉണ്ടാവും. സേനാ വക്താവ് മനീഷ് കയാന്‍ഡേ പറഞ്ഞു.

വരുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനെന്ന് ബി.ജെ.പി അറിയിക്കാനാണോ ഇത്തരത്തിലൊരു നീക്കം എന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പില്‍ നൂറു ശതമാനം വിജയം പാര്‍ട്ടി കൈവരിക്കണം എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

ഓരോ പാര്‍ട്ടിക്കും വിജയം നേടണമെന്നാണ് ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ എല്ലാ കാര്യങ്ങള്‍ക്കും സേന മുന്നില്‍ തന്നെയുണ്ട്. അതിനാല്‍ പാര്‍ട്ടിക്ക് വളരാന്‍ ആരുടെയും പിന്തുണയുടെ ആവശ്യമില്ല. എന്നാല്‍ ബി.ജെ.പിയുമായുള്ള കാര്യത്തില്‍ അങ്ങനെയല്ല എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

ശിവസേന അവരുടെ പ്രവര്‍ത്തകര്‍ക്കായി നടത്തുന്ന ആഘോഷത്തില്‍ ആരെ ക്ഷണിക്കണമെന്ന് നിശ്ചയിക്കുന്നത് അവരാണ്. ഞങ്ങള്‍ അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു എന്നാണ് ബി.ജെ.പി വക്താവ് മാധവ് ഭണ്ഡാരി പ്രതികരിച്ചത്.

അതേസമയം ബി.ജെ.പിയും സേനയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വരുന്ന തിരഞ്ഞെടുപ്പില്‍ അവരുടെ നിര്‍ഭാഗ്യമായി മാറുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം.

വരുന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ അവരുടെ ഭരണസമയത്ത് നടന്നുകൊണ്ടിരിക്കുന്ന അഴിമതികള്‍ മൂലം ജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ബി.ജെ.പിക്കും സേനയ്ക്കുമറിയാം.

ഇരുപാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അനുകൂലമായി വരും. എന്‍.സി.പിയുടെ കിരണ്‍ പവാസ്‌ക്കര്‍ പറഞ്ഞു. അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജൂണ്‍ 19ന് ഒരു മെഗാ ഇവന്റ് തന്നെ സേന നടത്തുന്നുണ്ട്.

Top