ഇന്ത്യൻ നാവികരുമായി കപ്പൽ നൈജീരിയൻ തീരത്ത്; നയതന്ത്രതല ചർച്ച തുടരുന്നു

ഡൽഹി: ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ തടവിലായ ഇന്ത്യാക്കാർ അടക്കമുള്ള നാവികരെ നൈജീരിയയിലെത്തിച്ചു. നൈജീരിയൽ തുറമുഖത്ത് നാവികർ കപ്പലിൽ തുടരുകയാണ്. നാവികരുടെ ഫോണുകൾ നൈജീരിയൻ സൈന്യം പിടിച്ചെടുത്തു. കപ്പലിന് നൈജീരിയൻ സൈനികരുടെ കാവലുണ്ട്.

മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരാണ് ഹെറോയിക് ഐഡൻ എന്ന ചരക്കുകപ്പലിലുള്ളത്. നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് നൈജീരിയയും ഇന്ത്യയും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. ഇന്നലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നൈജീരിയൻ ഹൈകമ്മീഷണറുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി

നൈജീരിയൻ ജയിലിലേക്ക് മാറ്റാതെ നാവികരെ കപ്പലിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം
നൈജീരിയയുടെ അടുത്ത നീക്കം എന്താണെന്ന് അറിയില്ലെന്നും നടപടികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും മലയാളി നാവികർ പറഞ്ഞു.

Top