ആഢംബര കപ്പലിടിച്ച് കടല്‍പ്പാലം തകര്‍ന്നു ; സാമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

SHIP

ഹോണ്ടുറാസ്: നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടയില്‍ ആഢംബര കപ്പലിടിച്ച് കടല്‍പ്പാലം തകര്‍ന്ന വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹോണ്ടുറാസിലെ ഇസ്ലാ റോട്ടന്‍ തുറമുഖത്താണ് 65,000 ടണ്‍ ഭാരമുള്ള എംഎസ്സി അര്‍മോണിയ എന്ന ആഡംബര കപ്പല്‍ കടല്‍പ്പാലത്തിലിടിച്ചത്. സംഭവം കണ്ടുനിന്ന ഒരാളാണ് വീഡിയോ പകര്‍ത്തിയത്. വീഡയോ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.

നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടയില്‍ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതിന്റെ വ്യക്തമായ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് കപ്പല്‍ അധികൃതര്‍ പറഞ്ഞു. കപ്പല്‍ കടല്‍പ്പാലത്തിലിടിക്കുന്നത് തടയാന്‍ ജീവനക്കാര്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

Top