Shinzo Abe to become first Japanese prime minister to visit Pearl Harbor

ഹവായ്: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ അമേരിക്കന്‍ ജനതയ്ക്ക് മുന്നില്‍ ഖേദപ്രകടനം നടത്തും.
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതിമാറ്റിയ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനാണ് അബെയുടെ ഖേദപ്രകടനം.

ഇനിയൊരിക്കലും ഇങ്ങനെ ഒരു ക്രൂരതകള്‍ ആവര്‍ത്തിക്കില്ലന്നും എന്നാല്‍ തന്റെ മുന്‍ഗാമികള്‍ ചെയ്ത സൈനിക നടപടിയില്‍ മാപ്പ് ചോദിക്കില്ലെന്ന് അബെ വ്യക്തമാക്കിയിട്ടുണ്ട്.

ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ പേള്‍ ഹാര്‍ബറില്‍ ഒന്നിച്ചെത്തും. 1941ലാണ് ഇവിടം ജപ്പാന്‍ സൈന്യത്തിന്റെ ആക്രമണത്തിനിരയായത്. ജാപ്പനീസ് യുദ്ധവിമാനങ്ങളുടെ ആക്രമണത്തില്‍ 2,300 പേരാണ് കൊല്ലപ്പെട്ടത്.

പേള്‍ ഹാര്‍ബര്‍ ആക്രമണത്തിന്റെ 75ാം വാഷികമാണ് ഇന്ന്. രണ്ടാം ലോകയുദ്ധത്തിന്റെ ഗതിമാറ്റിയ ആക്രമണത്തിന്റെ അവസാനം ഹിരോഷിമയും നാഗസാക്കിയും അണുബോംബിന്റെ പ്രഹരത്താല്‍ തകര്‍ന്നടിഞ്ഞു.

പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കാനാണ് ഷിന്‍സോ അബെ യുഎസിലെത്തിയത്.

ഹാവായിയിലെ നിരവധി സ്മാരകങ്ങള്‍ അബെ സന്ദര്‍ശിച്ചു. ഇതിനുശേഷം പ്രസിഡന്റ് ബരാക് ഒബാമയ്‌ക്കൊപ്പമാണ് അബെ പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിക്കുക.
1941ല്‍ രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ച് ജപ്പാന്‍ പേള്‍ ഹാര്‍ബറില്‍ നടത്തിയ ആക്രമണത്തില്‍ 2,300 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഈ വര്‍ഷം യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ജപ്പാനിലെ ഹിരോഷിമ സന്ദര്‍ശിച്ചിരുന്നു.

Top