ഷിന്‍സോ ആബെ വീണ്ടും ജപ്പാന്‍ പ്രധാനമന്ത്രി ; വരാനിരിക്കുന്നത് വന്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍

ടോക്യോ: ഷിന്‍സോ ആബെ വീണ്ടും ജപ്പാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

കാലാവധി തീരും മുമ്പ് പാര്‍ലമെന്റ് പിരിച്ചുവിട്ട് നടത്തിയ തിരഞ്ഞെടുപ്പിലാണ് ആബെയുടെ പാര്‍ട്ടി വന്‍വിജയം നേടിയത്.

ഉത്തരകൊറിയന്‍ ആണവഭീഷണിയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാരണമായി ആബെ പറഞ്ഞത്.

എന്നാല്‍ ടോക്യോ ഗവര്‍ണര്‍ യുറികോ കൊയിക്കെ രൂപീകരിച്ച പുതിയ വലതുപക്ഷ പാര്‍ട്ടി വെല്ലുവിളിയായതിനെ തുടര്‍ന്നായിരുന്നു പെട്ടന്നുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം.

കൊയിക്കെയുടെ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ചവയ്ക്കാനായില്ല.

വില്‍പന നികുതി വര്‍ധനയടക്കം വന്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങളാണ് ഇനിയുള്ള ദിവസങ്ങളില്‍ ജപ്പാനെ കാത്തിരിക്കുന്നത്.

Top