ഷൈന്‍ ടോം ചാക്കോയുടെ പുതിയ ചിത്രം ‘തമി’; ത്രീഡി പോസ്റ്റര്‍ പുറത്ത് വിട്ടു

ഷൈന്‍ ടോം ചാക്കോ നായകനായ് എത്തുന്ന പുതിയ ചിത്രമാണ് തമി. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ ത്രീഡി പോസ്റ്റര്‍ ആരാധകര്‍ക്കായ് പുറത്ത് വിട്ടു. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

കെ ആര്‍ പ്രവീണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സോഹന്‍ സിനുലാല്‍, സുനില്‍ സുഖദ, ശശി കല്ലിംഗ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. സ്‌കൈ ഹൈ എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രത്തിനായി സന്തോഷ് സി പിള്ളയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിശ്വജിത് സംഗീതവും നൗഫല്‍ അഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Top