പുതിയ താരങ്ങള്‍ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ലെന്ന് ഷൈന്‍ ടോം ചാക്കോ

കൊച്ചി : പുതിയ താരങ്ങള്‍ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ.

ഷെയിന്‍ നിഗം ചെയ്തതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും സിനിമ മുടങ്ങുന്ന രീതിയില്‍ പെരുമാറുന്നത് ശരിയല്ലെന്നും അതിനെ നിയന്ത്രിക്കാന്‍ സിനിമാ സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ഷെയിന്‍ നിഗത്തിന് നേരെ നിര്‍മാതാക്കളുടെ വിലക്കിന് പിന്നാലെ പുതിയ സിനിമാ താരങ്ങളുടെ സൈറ്റില്‍ ലഹരി ഉപയോഗമുണ്ടെന്നും ചിത്രീകരണ സ്ഥലങ്ങളിലും കാരവനിലും റെയ്ഡ് ചെയ്യണമെന്നും നിര്‍മാതാക്കളുടെ സംഘടന പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ഷൈന്‍.

Top