ഷൈന്‍ ടോം ചാക്കോ ചിത്രം ആറാം തിരുകല്‍പന; ഫസ്റ്റ് ലുക്ക് കാണാം

ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ത്രില്ലര്‍ ചിത്രം ആറാം തിരുകല്‍പനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ നിത്യ മേനോനാണ് നായിക. അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

‘ഹു’ എന്ന ചിത്രത്തിനു ശേഷം അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സയന്‍സ് ഫിക്ഷന്‍, ടൈം ട്രാവലര്‍ സാധ്യതകള്‍ സംയോജിപ്പിച്ചുള്ള 125 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രമാണ് അജയ് ദേവലോക ആദ്യം ഒരുക്കിയ ഹു എന്ന ചിത്രം പറഞ്ഞത്.

Top