ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘തമി’യുടെ ഷൂട്ടിങ് പുരോഗമിക്കുന്നു

ഷൈന്‍ ടോം ചാക്കോ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം തമിയുടെ ഷൂട്ടിങ് പുരോഗമിക്കുന്നു. നവാഗതനായ കെ ഐര്‍ പ്രവീണ്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

സോഹന്‍ സീനുലാല്‍, ഗോപിക അനില്‍, സുനില്‍ സുഖദ, ശശി കലിംഗ, ഷാജി ഷോ ഫൈന്‍, ശരണ്‍ എസ് എസ്, നിതിന്‍ തോമസ്, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവിശങ്കര്‍, രാജന്‍ പാടൂര്‍, നിതീഷ് രമേശ്, ആഷ്‌ലി ഐസക്ക് എബ്രഹാം, ജിസ്മ ജിജി, വിജയലക്ഷ്മി, തുഷാര നമ്പ്യാര്‍, ക്ഷമ ശരണ്‍, ഭദ്ര വെങ്കിടേശ്വരന്‍, ഗീതി സംഗീത, മായാ വിനോദിനി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

സ്‌കൈ ഹൈ എന്റര്‍ടൈയ്‌മെന്റ്‌സ് നിര്‍മ്മിക്കുന്ന തമിയുടെ ഛായാഗ്രഹണം സന്തോഷ് സി പിള്ള നിര്‍വ്വഹിക്കുന്നു. ഫൗസിയ അബൂബക്കര്‍, നിധീഷ് നടേരി എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു. എഡിറ്റര്‍ നൗഫല്‍ അഹമ്മദ്.

Top