നടന്‍ ഷൈന്‍ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; ആശംസയറിയിച്ച് ആരാധകര്‍

ടന്‍ ഷൈന്‍ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡല്‍ തനൂജയാണ് വധു. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമടങ്ങുന്നതായിരുന്നു എന്‍ഗേജ്‌മെന്റ് ചടങ്ങ്. വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകും. എന്‍ഗേജ്‌മെന്റ് സ്‌പെഷ്യല്‍ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചിട്ടുണ്ട്.

പിങ്ക്, വെള്ള കോംബോയിലാണ് ഇവരുടെ വിവാഹ നിശ്ചയ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനാണ് ആദ്യമായി ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെയാണ് ഷൈന്‍-തനൂജ പ്രണയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ‘വൈഫ് ആകാന്‍ പോകുന്ന ഒരാള്‍ കൂടിയുണ്ട്’ എന്ന് സംവിധായകന്‍ സോഹന്‍ സീനുലാല്‍ പരിപാടിയില്‍ പറഞ്ഞതോടെ ഇത് ആരാധകരും ഉറപ്പിക്കുകയായിരുന്നു.

Top