തല്ലുമാല സംഘർഷം: ‘തല്ലില്ല, കൊല്ലും’, പ്രതികരണവുമായി ഷൈൻ ടോം ചാക്കോ

ല്ലുമാല സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിലുണ്ടായ സംഘർഷത്തെക്കുറിച്ച് പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. ”ഞാൻ തല്ലില്ല, കൊല്ലും. ഇനി ഞാൻ കൊല്ലുമെന്ന് എഴുതി വിടരുത്. ഈ കാല് വെച്ച് ഞാൻ തല്ലുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ” ഷൈൻ ടോം ചാക്കോ ചോദിക്കുന്നു.

തല്ലിയതിനെക്കുറിച്ചൊന്നും ചോദിക്കാനില്ലേ എന്ന് മാധ്യമപ്രവർത്തകരോട് ഷൈൻ ചോദിക്കുകയായിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ ഷൈൻ വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നത്. കളമശ്ശേരി എച്ച്.എം.ടി റോഡിൽ വെച്ച് സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ സിനിമാപ്രവർത്തകരും നാട്ടുകാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായിരുന്നു.

നാട്ടുകാരിൽ ഒരാളെ ഷൈൻ ടോം ചാക്കോ തല്ലിയെന്ന് ആരോപണം ഉയർന്നിരുന്നു. പട സിനിമയുടെ പ്രദർശനത്തിന് കൊച്ചിയിലെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു ഷൈൻ.

 

 

Top