വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹിറ്റ്‌മെയര്‍ ഐപിഎല്ലിലേക്ക്. . .

മുംബൈ: വിന്‍ഡീസ് താരം ഷിമ്രോണ്‍ ഹിറ്റ്മെയര്‍ ഐപിഎല്ലിലേക്ക്. അടുത്ത സീസണില്‍ താരത്തെ റാഞ്ചാന്‍ പ്രമുഖ ക്ലബ്ബുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, ദില്ലി ഡെയര്‍ ഡെവിള്‍സ് എന്നിവരാണ് താരത്തിന് പിറകിലുള്ളത്. വിരാട് കൊഹ്‌ലിയും എബി ഡിവില്ലിയേഴ്സും നയിക്കുന്ന ബാംഗ്ലൂരിന്റെ ബാറ്റിങ്ങില്‍ ഹിറ്റ്മെയര്‍ കൂടിയെത്തിയാല്‍ ആദ്യ ഐപിഎല്‍ സ്വന്തമാക്കാമെന്ന പ്രതീക്ഷ ടീമിനുണ്ട്.

പതിനാല് ഏകദിന മത്സരങ്ങളില്‍ നിന്നായി 48.5 റണ്‍സ് ശരാശരിയില്‍ 679 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും താരം കളിച്ച രീതി ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ആദ്യ മത്സരത്തില്‍ 106 റണ്‍സും രണ്ടാം കളിയില്‍ 94 റണ്‍സും നേടി.

Top