അമിത് ഷായ്ക്ക് കോവിഡ് പോസിറ്റീവ് ആയത് ആഷോഷിക്കാനുള്ള വാര്‍ത്തയല്ല; ഡോ ഷിംന അസീസ്

കോഴിക്കോട്: ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് പോസിറ്റീവ് ആയത് ആഘോഷിക്കാനുള്ള വാര്‍ത്തയല്ലെന്ന് ഡോ. ഷിംന അസീസ്. ആശയപരമായ വിയോജിപ്പുകള്‍ മനുഷ്യന് അസുഖം വരുമ്പോള്‍ എടുത്ത് പ്രയോഗിക്കാനുള്ളതല്ലെന്നും അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ഷിംന തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

ആഭ്യന്തരമന്ത്രി അമിത്‌ഷാ കോവിഡ്‌ പോസിറ്റീവ്‌ ആയത്‌ ആഘോഷിക്കാനുള്ള വാർത്തയല്ലെന്ന്‌ മാത്രമല്ല, നമ്മുടെ രാജ്യത്തെ ആരോഗ്യസ്‌ഥിതി നിലവിൽ എത്രത്തോളം ആശങ്കാജനകമാണ്‌ എന്നതിന്റെ വ്യക്‌തമായ സൂചനയുമാണ്‌.

ആശയപരമായ വിയോജിപ്പുകൾ മനുഷ്യന്‌ സൂക്കേട്‌ വരുമ്പോൾ എടുത്തുപയോഗിക്കാനുള്ളതല്ല.

അഥവാ,

ഒരു മനുഷ്യൻ വയ്യാണ്ട്‌ ആശുപത്രിയിൽ കിടക്കുമ്പോഴല്ല ഈ ജാതി വൃത്തികെട്ട വർത്താനം പറയേണ്ടത്‌.

അദ്ദേഹം എത്രയും പെട്ടെന്ന്‌ സുഖം പ്രാപിക്കട്ടെ. ഓരോ കോവിഡ്‌ രോഗിയും സുഖം പ്രാപിക്കട്ടെ. നമ്മുടെ ലോകം എത്രയും പെട്ടെന്ന്‌ ഈ മഹാമാരിയിൽ നിന്നും മുക്‌തമാവട്ടെ.

ഈ തുരങ്കത്തിനപ്പുറമുള്ള വെളിച്ചവും സ്വസ്‌ഥജീവിതവും അടുത്തെപ്പഴേലും കണ്ടാൽ മതിയായിരുന്നു…

Top