ടൈഗറിന് വെല്ലുവിളിയായി ശില്പയുടെ മകന്‍ ; ബാഗി 2വിലെ വിയാന്റെ ഡാന്‍സ് തരംഗമാകുന്നു

shilu

ടൈഗര്‍ ഷ്രോഫിന് വെല്ലുവിളിയുമായി വിയാന്‍ രാജ് കുന്ദ്ര. ബോളിവുഡ് താരം ശില്‌പെട്ടിയുടെ അഞ്ചു വയസുകാരനായ മകനാണ് താരം. ടൈഗറിന്റെ പുതിയ ചിത്രമായ ബാഗി ടുവിലെ ഗാനരംഗത്തിനൊപ്പം ചുവടുവെച്ചാണ് വിയാന്‍ രംഗത്തെത്തിയിരിക്കുന്നത്.

വിയാനിന്റെ ഡാന്‍സ് ശില്പഷെട്ടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്നു. അതേസമയം വിയാനിന്റെ ഡാന്‍സിനെ അഭിനന്ദിച്ച് ടൈഗറും രംഗത്തെത്തി..

 ‘ അതിശയമായിരിക്കുന്നു വിയാന്‍, പ്ലീസ് എന്നെയൊന്ന് കെട്ടിപിടിക്കു, എന്നെക്കാള്‍ നന്നായി കളിക്കുന്നു’വെന്നും താരം പറഞ്ഞു. മുമ്പും വിയാന്റെ ഡാൻസ് വൈറലായിരുന്നു അന്ന് രൺവീർസിംഗിനെ അനുകരിച്ചായിരുന്നു വിയാൻ ഡാൻസ് കളിച്ചിരുന്നത്.  

മൈക്കല്‍ ജാക്‌സന്റേയും, ഹൃത്വിക് റോഷന്റേയും ആരാധകനാണ് ടൈഗര്‍ ഷ്രോഫ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് കൊറിയോഗ്രാഫ് ചെയ്ത അഹമ്മദ് ആണ് ബാഗി, ബാഗി 2 സിനിമ സംവിധാനം ചെയ്തത്. സല്‍മാന്‍ ഖാന്റെ 2014-ല്‍ ഇറങ്ങിയ കിക്കിലെ ‘ജുമ്മെ കി രാത്ത് ‘എന്ന ഹിറ്റ് ഗാനത്തിനും കൊറിയോ ഗ്രാഫി ഇദ്ദേഹമാണ് ചെയ്തത്. മാര്‍ച്ച് മുപ്പതിന് തിയറ്ററിലെത്തിയ സിനിമ 5 ദിവസം കൊണ്ട് 98.5 കോടിയാണ് നേടിയത്.

Top