ഷില്ലോങില്‍ അക്രമം തുടരുന്നു ; കര്‍ഫ്യു സമയപരിധി നീട്ടി

shillong-curfew

ഷില്ലോങ്: മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങില്‍ അക്രമം തുടരുന്ന സാഹചര്യത്തില്‍ സ്ഥലത്തെ കര്‍ഫ്യു സമയപരിധി നീട്ടി. തിങ്കളാഴ്ച വൈകുന്നേരം നാല് മണി മുതല്‍ ചൊവ്വ രാവിലെ അഞ്ച് മണിവരെയാണ് കര്‍ഫ്യു നീട്ടിയത്.

സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കനത്ത സുരക്ഷയൊരുക്കി. സ്ഥലത്തെ സ്ഥിതിഗതികള്‍ ഇപ്പോഴും അമര്‍ച്ച ചെയ്യാന്‍ പൊലീസിനായിട്ടില്ല. ജൂണ്‍ ഒന്നിനാണ് ലുംഡിങ്ഗ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങളില്‍ ജില്ലാ മജിസ്‌ട്രേറ്റ് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ ഏഴ് മണിക്കൂറോളം കര്‍ഫ്യൂവില്‍ അയവ് വരുത്തിയിരുന്നു. ഇതോടെ ജനക്കൂട്ടം സുരക്ഷാ സേനക്ക് നെരെ കല്ലെറിഞ്ഞു.

ഷില്ലോങ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ബസ്സിലെ ഡ്രൈവറും സ്ത്രീകളും തമ്മിലുണ്ടായ തര്‍ക്കത്തില്‍ നിന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

Top