കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ശിക്കാരി ശംഭു തമിഴിലേക്കും

kunchacko-bobans-movie-shikkari-shambhu

ര്‍ഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ശിക്കാരി ശംഭുവിന്റെ ഷൂട്ടിംഗ് നടന്നു വരികയാണ്.

എന്നാല്‍ ഷൂട്ടിംഗ് അവസാനിക്കുന്നതിന് മുന്‍പായി എത്തുന്ന വാര്‍ത്ത, ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ്.

ഈ സിനിമയില്‍ വില്ലന്‍ വേഷത്തിലെത്തുന്ന തമിഴ് നിര്‍മ്മാതാവായ ആര്‍.കെ.സുരേഷാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം ഏറ്റെടുത്തിരിക്കുന്നത്.

ശിവദയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത്.

പുലിവേട്ടക്കാരനാണെന്ന് സ്വയം അവകാശപ്പെടുന്ന പീലിപ്പോസ് എന്ന പീലിയെയാണ് കുഞ്ചാക്കോ ബോബന്‍ ഈ സിനിമയില്‍ അവതരിപ്പിക്കുക.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ഹരീഷ് കണാരന്‍, സലിം കുമാര്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

Top