മഴയുടെ ദൃശ്യഭംഗി ഒപ്പിയെടുത്ത് ശിക്കാരി ശംഭുവിലെ പാട്ട് ; വീഡിയോ കാണാം

Kunchacko Boban

ലയാളികളുടെ മനസിൽ മഴയുടെ ഓർമ്മകൾ നിറയ്ക്കുന്ന മഴപ്പാട്ടുകളുടെ കൂട്ടത്തിലേക്ക് ശിക്കാരി ശംഭുവിലെ പുതിയ ഗാനവും. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിലെ മനോഹരമായ മഴപ്പാട്ട് പുറത്തിറങ്ങി.

സുഗീത് സംവിധാനം ചെയ്യുന്ന ശിക്കാരി ശംഭുവിലെ ‘ഇതാരൊരാള്‍..’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ശിവദ, വിഷ്ണു, അല്‍ഫോന്‍സ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.

സന്തോഷ് വര്‍മയുടെ വരികൾക്ക് ശ്രീജിത്ത് ഇടവനയാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഹരിചരണും, രോഷ്നി സുരേഷുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Top