ഇന്ത്യന്‍ ക്രിക്കറ്റ് താരം മുരളി വിജയിക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ച് ശിഖര്‍ ധവാന്‍

ന്യൂഡല്‍ഹി: തന്റെ ഭാര്യയെപ്പോലെയാണ് മുരളി വിജയിയെന്ന് ശിഖര്‍ ധവാന്‍. മുരളി വിജയിയെ മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്നും ക്ഷമയോടെ ഇരുന്നാല്‍ മാത്രമേ അതു സാധിക്കൂവെന്നും ധവാന്‍ പറയുന്നു. മുരളി വിജയിക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹത്തോടൊപ്പം തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കാന്‍ കാത്തിരിക്കുകയാണെന്നും ധവാന്‍ പറയുന്നു.

അശ്വിനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് ധവാന്‍ മുരളി വിജയിക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ചത്. റണ്‍സ് ഓടിയെടുക്കുന്നതിനെച്ചൊല്ലി അദ്ദേഹവുമായി തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ അത് പെട്ടെന്ന് തന്നെ ശരിയാകും അദ്ദേഹമെന്നും ധവാന്‍ പറയുന്നു.

ചില സമയങ്ങളില്‍ മുരളി വിജയ് പറയുന്നത് എന്താണെന്ന് മനസ്സിലാകില്ല. എന്നാല്‍ രണ്ടു വര്‍ഷത്തിനുശേഷം അന്ന് പറഞ്ഞത് ഓര്‍ത്താല്‍ അത് എന്താണെന്ന് മനസ്സിലാകും. ധവാന്‍ അശ്വിനുമായുള്ള ലൈവ് ചാറ്റില്‍ മുരളി വിജയുമൊത്തുള്ള അനുഭവം പങ്കുവെയ്ക്കുന്നു. 24 ടെസ്റ്റുകളിലാണ് മുരളിയും ധവാനും ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.

Top