ശിഖര്‍ ധവാന് ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡുകള്‍

ചെന്നൈക്കെതിരേ നേടിയ 85 റണ്‍സ് പ്രകടനത്തിലൂടെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ശിഖര്‍ ധവാന് ഐപിഎല്ലില്‍ പുതിയ റെക്കോര്‍ഡുകള്‍. ഈ പ്രകടനത്തോടെ ധവാന്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ മൂന്നാമത്തെ ബാറ്റ്സ്മാനായി ധവാന്‍ മാറി.

സണ്‍റൈസേഴ്സിന്‍ നായകന്‍ ഡേവിഡ് വാര്‍ണറെ പിന്തള്ളിയാണ് ധവാന്‍ മൂന്നാം സ്ഥാനത്തെത്തിയത്. 5,283 റണ്‍സാണ് ധവാന്റെ ഇതുവരെയുള്ള ഐപിഎല്‍ നിന്നുള്ള സമ്പാദ്യം. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആദ്യ മൂന്ന് താരങ്ങളും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരായി.

5,911 റണ്‍സുമായി ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നായകന്‍ കോലിയാണ് പട്ടികയില്‍ ഒന്നാമത്. 5,422 റണ്‍സുമായി ചെന്നൈ സൂപ്പര്‍ കിങ്സ് താരം സുരേഷ് റെയ്നയാണ് രണ്ടാമത്. ഇതു കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനായും ധവാന്‍ മാറി. 901 റണ്‍സ് നേടിയ കോലിയെയാണ് ധവാന്‍ പിന്തള്ളിയത്. 910 റണ്‍സാണ് ധവാന്‍ ഇതുവരെ ചെന്നൈക്കെതിരേ അടിച്ചുകൂട്ടിയത്.

 

Top