ഐപിഎല്‍ താരലേലം; ശിഖര്‍ ധവാന്‍ 8.25 കോടിക്ക് പഞ്ചാബിലേക്ക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പുതിയ സീസണിനു മുന്നോടിയായുള്ള മെഗാ ലേലം ആരംഭിച്ചു. ആദ്യം ലേലത്തില്‍ വന്ന താരം ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ്. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്‌സ് ഇലവനാണ് സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു. മെഗാ ലേലത്തിനു മുന്നോടിയായാണ് താരത്തെ ഡല്‍ഹി റിലീസ് ചെയ്തത്. ഇക്കുറിയും ലേലത്തില്‍ ധവാനു വേണ്ടി ഡല്‍ഹി ശക്തമായ മത്സരം ഉയര്‍ത്തിയിരുന്നു.

എന്നാല്‍ പോക്കറ്റ് മണി കൂടുതലുള്ള പഞ്ചാബ് ആഞ്ഞു പിടിച്ചതോടെ ഡല്‍ഹി വിട്ടുകൊടുക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ സീസണ്‍ വരെ ഡല്‍ഹിയുടെ നീലക്കുപ്പായം അണിഞ്ഞ ധവാനെ വരുന്ന സീസണില്‍ പഞ്ചാബ് ജഴ്‌സിയില്‍ കാണാം.

Top